പൂച്ചാക്കൽ: തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർ ചികിത്സ തേടി. പാണാവള്ളി പഞ്ചായത്ത് മിച്ചനാട് ബാലകൃഷ്ണൻ, പാക്ക് കണ്ടത്തിൽ രവി, തുടിയനാതറയിൽ അയ്യപ്പൻ എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ പൂച്ചാക്കൽ പൊലിസ് സ്റ്റേഷന് കിഴക്ക് കൈത്തറി കവലയിലായിരുന്നു സംഭവം. പാൽ വാങ്ങാനും ചായക്കടയിലും പോയവരെയാണ് നായ ഓടി വന്നു കടിച്ചത്. നായയ്ക്ക് പേവിഷബാധയുടെലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ തല്ലിക്കൊന്നു. കടിയേറ്റവർ അരൂക്കുറ്റി ഗവ.ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.