ഹരിപ്പാട്: ഹരിപ്പാട്ട് പുരോഗമിക്കുന്ന റവന്യു ജില്ല കലോത്സവത്തിൽ, ഹൈസ്കൂൾ വിഭാഗത്തിൽ 102 പോയിന്റുമായി കായംകുളം ഉപജില്ല മുന്നിൽ. 97 പോയിന്റോടെ ആലപ്പുഴയാണ് രണ്ടായത്. 90 പോയിന്റു നേടി ആതിഥേയരായ ഹരിപ്പാട് മൂന്നാം സ്ഥാനത്തുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 പോയിന്റോടെ കായംകുളമാണ് മുന്നിൽ. 91 പോയിന്റോടെ ചേർത്തലയാണ് രണ്ടാമത്. 90 പോയിന്റുമായി ആലപ്പുഴ തൊട്ടുപിന്നിലുണ്ട്. യു.പി വിഭാഗത്തിൽ ആലപ്പുഴ- 46, ഹരിപ്പാട്, കായംകുളം- 41എന്നിങ്ങനെയാണ് പോയിന്റുനില.
# മറ്റ് ഇനങ്ങൾ
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം: മാവേലിക്ക, ഹരിപ്പാട്- 10, തുറവൂർ- 6.
യു.പി വിഭാഗം: ഹരിപ്പാട്- 30, തലവടി- 24, ആലപ്പുഴ- 23
അറബി കലോത്സവം ഹൈസ്കൂൾ വിഭാഗം: കായംകുളം- 50, അമ്പലപ്പുഴ- 48. യു.പി വിഭാഗം: കായംകുളം, ചെങ്ങന്നൂർ, അമ്പലപ്പുഴ-25, തുറവൂർ, ആലപ്പുഴ- 23