തുറവൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാതല കേരളോത്സവം ഡിസംബർ 13,14,15 തീയതികളിൽ പട്ടണക്കാട്ട് നടക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മണി വിശ്വനാഥ് അദ്ധ്യ ക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിനെയും വർക്കിംഗ് ചെയർമാനായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി.വിനോദിനെയും ജനറൽ കൺവീനറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസിനെയും കോ- ഓർഡിനേറ്ററായി യുവജന ക്ഷേമബോർഡ്‌ ജില്ലാ കോ-ഓർഡിനേറ്റർ ടി. ടി ജിസ്മോനെയും തിരഞ്ഞെടുത്തു.