ആലപ്പുഴ: കയർ കേരളയോടനുബന്ധിച്ച് കയർ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി കയർ കൈപ്പിരി മത്സരം നടത്തും. കയർ മേഖലയിലെ പരമ്പരാഗത തൊഴിൽരൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 24ന് വൈകിട്ട് 3 ന് ആലപ്പുഴ ബീച്ചിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 5000, 2500, 1500 രൂപ വീതം സമ്മാനം നൽകും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 9895065420, 7994327527.