മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ കീഴിലുള്ള ശാഖായോഗങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും പ്രതിഷ്ഠാ വാർഷികങ്ങൾ, ഉത്സവാഘോഷങ്ങൾ, വൃശ്ചികചിറപ്പ്, ശിവഗിരി തീർത്ഥാടനം, മറ്റു ആഘോഷ പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ സമയനിഷ്ഠയും ഔചിത്യവും ആത്മസംയമനവും പാലിക്കണമെന്ന് യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു അറിയിച്ചു. സർക്കാർ അനുവദിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വേണം ഉച്ചഭാഷിണി ഉപയോഗിക്കേണ്ടതെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.