ചേർത്തല :ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും കെ.എസ്.യു പ്രവർത്തകർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് വയലാർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി
കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് ശരത്,പി.എം. രാജേന്ദ്രബാബു,സി.ആർ.സന്തോഷ്,എം.എ.നെത്സൻ,എൻ.ഒ.ഔസേഫ്,കെ.പി.ആഘോഷ് കുമാർ,കളത്തിൽ മോഹനൻ,എൻ.പി.വിമൽ,ധനേഷ് കൊല്ലപ്പള്ളി എന്നിവർ സംസാരിച്ചു.