മുതുകുളം : കലാവിലാസിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാഗാന്ധി ജന്മദിനാചരണം
ഡി. സി. സി അംഗം ബി. എസ്. സുജിത്ത് ലാൽ ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി. വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി എൻ. രാജ്‌നാഥ് അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ്.കെ. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. വി.ബാബുക്കുട്ടൻ, ആർ.വിശ്വനാഥൻ നായർ, സാം മുതുകുളം, അക്കാമ്മ മാത്യു, ജഗതി ആചാരി, മിനി ജോർജ്, സേതു ലക്ഷ്മി എന്നിവർ സംസാരിച്ചു.