tv-r

തുറവൂർ: പുന്നപ്ര --വയലാർ -മേനാശ്ശേരി സമര സേനാനി പട്ടണക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് അടിവാക്കൽ എ. കെ വാസു (95) നിര്യാതനായി. സി പി എം പട്ടണക്കാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ദീർഘകാലം പഞ്ചായത്തംഗമായിരുന്നു.കർഷക സംഘം താലൂക്ക് സെക്രട്ടറി ,സി പി എം താലൂക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കർഷകനായിരുന്ന അദ്ദേഹം പല തവണ കർഷക പുരസ്ക്കാരങ്ങൾക്ക് അർഹനായി. ഭാര്യ: പരേതയായ അഞ്ജനാക്ഷി.മക്കൾ:വത്സല, ഉഷ ,രമ. മരുമക്കൾ:പുഷ്ക്കരൻ, ബാബു ,പരേതനായ പുഷ്പാംഗദൻ.