ചേർത്തല:അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് ബുധനാഴ്ച ചേർത്തലയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു.നിഖിൽദേവ് എന്ന അഭിഭാഷകനെ കുത്തിയതോട് പൊലീസ് മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.സംഭവത്തിൽ പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്കും ഡി.ജി.പിക്കും പരാതി നൽകുന്നതിനും സ്വകാര്യ അന്യായം ഫയൽചെയ്യുന്നതിനും പ്രതിഷേധയോഗം തീരുമാനിച്ചു.എതിർഭാഗത്തിന്റെ വക്കാലത്ത് ആരും ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു.