തുറവൂർ ∙ കേസിൽപ്പെട്ട യുവാവിനെ സ്റ്റേഷനിൽ നിന്നു ജാമ്യത്തിലിറക്കാനെത്തിയ ജൂനിയർ അഭിഭാഷകനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി. സംഭവത്തിൽ ചേർത്തല ബാർ അസോസിയേഷൻ മുഖ്യമന്ത്രി , ഐജി, ജില്ലാപൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. കോടംതുരുത്ത് സ്വദേശിയായ അഭിഭാഷകൻ നിഖിൽ കോടംതുരുത്ത് സ്വദേശികളായ യുവാക്കളെ പെറ്റിക്കേസിൽ പിടിച്ച സംഭവത്തിൽ ജാമ്യത്തിൽ ഇറക്കാനെത്തിയപ്പോൾ എസ്ഐയും വനിതാ പൊലീസും അപമാനിച്ചതായാണ് പരാതിയിൽ പറയുന്നത്. എന്നാൽ അഭിഭാഷകന്റെ ആരോപണം അടിസ്ഥാന രഹിതമാണെെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.