അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയില്ല. ഇതു മൂലം പുറക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളത്തിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.