ചേർത്തല: ഉപഭോക്തൃ നിയമവും അവകാശങ്ങളും എന്ന വിഷയത്തിൽ തണ്ണീർമുക്കം പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ഡി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.ഡി.ബിനിത,മറിയാമ്മ, രമേശ് ബാബു ,കെ.എൻ.സനൽ നാഥ് എന്നിവർ സംസാരിച്ചു.