ഹരിപ്പാട്: കലയുടെ തിരയിളകുന്ന ഹരിപ്പാട്ട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ല മുന്നേറുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 102 പോയിന്റും ഹയർ സെക്കൻഡറിയിൽ 95 പോയിന്റുമാണ് കായംകുളം സ്വന്തമാക്കിയത്.
ഹൈസ്കൂൾ തലത്തിൽ 43 പോയിന്റോടെ മാന്നാർ എൻ.എസ് ബോയ്സും യു.പി തലത്തിൽ 16 പോയിന്റോടെ ചെങ്ങന്നൂർ സെന്റ് അലോഷ്യസും മുന്നിലെത്തി. എച്ച്.എസ്.എസ് വിഭാഗത്തിൽ 55 പോയിന്റോടെ മാന്നാർ എൻ.എസ് ബോയ്സും യു.പി സംസ്കൃത കലോത്സവത്തിൽ 25 പോയിന്റോടെ മണ്ണാറശാല യു.പി സ്കൂളും എച്ച്.എസ് വിഭാഗത്തിൽ 16 പോയിന്റുമായി വി.എസ്.എസ് കോയ്പ്പള്ളികാരാണ്മയുമാണ് മുന്നിൽ. അറബിക് കലോത്സവത്തിൽ യു.പി തലത്തിൽ 20 പോയിന്റുമായി നീർക്കുന്നം എസ്.ഡി.വി.ജി യു.പി സ്കൂളും എച്ച്.എസ് വിഭാഗത്തിൽ 43 പോയിന്റുമായി മണ്ണഞ്ചേരി ഗവ. എച്ച്.എസും മുന്നിട്ടു നിൽക്കുന്നു.