ആലപ്പുഴ : കുടിവെള്ള പദ്ധതിയിലെ അഴിമതി സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പൂഴ്ത്തിയ ജലവിഭവ വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യുന്നതിന് മുൻപുള്ള ട്രയൽ റൺ മുതൽ പൈപ്പ് പൊട്ടലുണ്ടായെന്ന് എ.ജി കണ്ടെത്തിയിരുന്നു. പൈപ്പ് പൊട്ടുമ്പോൾ കരാറുകാരന്റെ ചെലവിൽ അത് മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥപോലും പാലിക്കാതെ വാട്ടർ അതോറിട്ടി പണം ചെലവഴിച്ചത് ഒത്തുകളിയുടെ ഭാഗമാണെന്നും ആഞ്ചലോസ് പറഞ്ഞു.