ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ അഴിമതി പാലാരിവട്ടം മാതൃകയിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എെ തയ്യാറാക്കുന്ന ഭീമഹർജിയുടെ ഒപ്പ് ശേഖരണം റിട്ട.എ.ഡി.എം കെ.ബി.നാരായണ അയ്യർ ഉദ്ഘാടനം ചെയ്തു.സി.പി.എെ എക്സിക്യൂട്ടീവ് അംഗം പി.ജ്യോതിസ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസിസ്റ്റൻറ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ്, ആർ.അനിൽകുമാർ,പി.കെ.സദാശിവൻപിള്ള,പി.യു.അബ്ദുൾ കലാം എന്നിവർ സംസാരിച്ചു. ഇന്ന് പൊതു കേന്ദ്രങ്ങളിലും 23 നും 24 നും ഭവനങ്ങളിലെത്തിയും സി.പി.ഐ പ്രവർത്തകർ ഒപ്പ് ശേഖരിക്കുമെന്ന് മണ്ഡലം സെക്രട്ടറിമാരായ വി.പി.ചിദംബരനും, ഇ.കെ.ജയനും അറിയിച്ചു.