ഹരിപ്പാട്: ട്രെയിനിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ കഥ പറഞ്ഞ, വെള്ളംകുളങ്ങര ഗവ.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി എസ്.പാർവ്വതി, യു.പി വിഭാഗം കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. സ്കൂൾ അദ്ധ്യാപകനായ വി.രജനീഷ് ചിട്ടപ്പെടുത്തിയ കഥയാണ് പാർവ്വതിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
അച്ഛൻ ജയകൃഷ്ണനും അമ്മ സിന്ധുവും പ്രോത്സാഹനവുമായി പാർവതിക്കൊപ്പമുണ്ട് . പിന്നണിയിൽ അനശ്വര, രുദ്രാഷ് കുമാർ, കെ.ആകാശ്, വി.വിനായക് എന്നിവരും സഹായിച്ചു. കഥാപ്രസംഗ വേദിയിൽ മത്സരങ്ങൾ 10.40 ഓടെ ആണ് ആരംഭിച്ചത്. മത്സരാർത്ഥികൾ ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.