അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിൽ രണ്ട് പശുക്കൾ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്നും വളരെ കാലമായി ഗോശാലയോടുള്ള ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി പറഞ്ഞു. ജില്ലാ പ്രസിഡന്റ വി.കെ. സുരേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ജയകൃഷ്ണൻ, ആർ.സോമനാഥ നായ്ക്ക്, പി.സുരേഷ് ബാബു, ഹരി ചേർത്തല , എൻ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.