ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ലൂഥർ ശാഖാ ഉദ്ഘാടനം 24ന് വൈകിട്ട് 3ന് മന്ത്റിമാരായ ടി.എം.തോമസ് ഐസക്ക്, പി.തിലോത്തമൻ എന്നിവർ ചേർന്ന് നിർവഹിക്കും.ആർ.നാസർ അദ്ധ്യക്ഷനാകും.കൗണ്ടർ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിക്കും.ആദ്യ നിക്ഷേപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ സ്വീകരിക്കും.
ബാങ്ക് പുതുതായി ആരംഭിക്കുന്ന മരണാനന്തര കുടുംബ സഹായ നിധി പദ്ധതിയുടെ ഉദ്ഘാടനം ടി.ജെ.ആഞ്ചലോസും കുടുംബശ്രീകൾക്കുള്ള വായ്പാ വിതരണം ജോയിന്റ് രജിസ്ട്രാർ ബി.എസ്.പ്രവീൺ ദാസും വ്യക്തിഗത വായ്പാ വിതരണം എസ്.രാധാകൃഷ്ണനും നിർവഹിക്കും. കർഷകരെ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു ആദരിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു ഉപഹാര സമർപ്പണവും കെ.ദീപു ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനവും നിർവഹിക്കും.ബാങ്ക് രൂപം കൊടുത്തിട്ടുള്ള ഗാനമേള ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടാകും. ഇന്ന് രാവിലെ 10.30 ന് ബാങ്ക് ഹെഡ് ഓഫീസിൽ കാർഷിക കേരളത്തിലെ കഞ്ഞിക്കുഴി ഇടപെടൽ എന്ന വിഷയത്തിൽ ജനകീയ സംവാദം ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ഉദ്ഘാടനം ചെയ്യും.കില മുൻ ഡയറക്ടർ ഡോ.എൻ.രമാകാന്തൻ വിഷയം അവതരിപ്പിക്കും.ടി.എസ് വിശ്വൻ ക്രോഡീകരണം നടത്തും.നാളെ കഞ്ഞിക്കുഴിയുടെ കലാകാര സംഗമവും സാംസ്‌കാരിക സായാഹ്നവും വൈകിട്ട് 5 ന് പുതിയ ബ്രാഞ്ചിന് സമീപം നടക്കും.വിവരാവകാശ കമ്മിഷനംഗം കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്യും.ആലപ്പി ഋഷികേശ് അദ്ധ്യക്ഷനാകും. ടി. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും. സിനിമാ താരം ബേബി സേവ്യർ മുഖ്യാതിഥിയാകും.