ഹരിപ്പാട്: പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാരുടെ ശിക്ഷണത്തിൽ കോൽക്കളിയിൽ രണ്ടാം വർഷവും ഇലിപ്പക്കുളം കെ.കെ.എം.ജി.വി.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം. സഹോദരന്മാരായ റസലിന്റെയും റാഷിയുടെയും പരിശീലന മികവിലാണ് ഹൈസ്കൂൾ വിഭാഗത്തിൽ സംഘം മിന്നും വിജയം നേടിയത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ എ ഗ്രേഡും ലഭിച്ചു. അതുൽ കൃഷ്ണ, നാഫി, ആദിൽ, അഭിഷേക്, മുർഷിദ്, രമിത്, അർജുൻ, ആദർശ്, അഭിജിത്ത്, തസ്ലിം, പ്രണവ്, അഭിരാം എന്നിവരാണ് വിജയതാരകങ്ങൾ.