ഹരിപ്പാട്: അച്ഛന്റെ ശിക്ഷണത്തിൽ പ്രസംഗവേദിയിൽ എത്തിയ സഹോദരങ്ങൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കാൻ യോഗ്യത നേടി. എച്ച്.എസ് വിഭാഗത്തിൽ വെട്ടിയാർ ടി.എം.വി.എം എച്ച്.എസിലെ 9-ാം ക്ളാസ് വിദ്യാർത്ഥി സൂരജ് അനിൽകുമാറും സഹോദരി കുന്നം എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനി സൂര്യ അനിൽകുമാറും ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന കലോത്സവത്തിലേക്ക് പോകുന്നത്. രാഷ്ട്രീയത്തിലെ അധാർമ്മികതയാണ് പ്രസംഗ വിഷയമായി സൂര്യ തിരഞ്ഞെടുത്തതെങ്കിൽ മാറുന്ന മാനവികതയായിരുന്നു സൂരജിന്റെ വിഷയം. സൂര്യ നാല് തവണ സംസ്ഥന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ സഹോദരനുമൊത്ത് പോകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് . 2017ൽ കുട്ടികളുടെ പ്രധാനമന്തിയായി തിരഞ്ഞെടുക്കപ്പെട്ട സൂര്യ ഇത്തവണ ശാസ്ത്രമേളയിൽ സംസ്ഥന തലത്തിൽ ഒന്നാം സ്ഥനത്ത് എത്തിയിരുന്നു. മാങ്കാംകുഴി സർവീസ്
സഹകരണ ബാങ്കിലെ ജീവനക്കാരനായ അച്ഛൻ അനിൽകുമാറാണ് ഇരുവരെയും പരിശീലിപ്പിച്ചത്. സിന്ധുവാണ് അമ്മ.