ഹരിപ്പാട്: പ്രണവ് ശങ്കർ സംഗീതം പഠിച്ചിട്ടില്ല, പഠിക്കണമെന്ന മോഹമുണ്ട്. ഏതൊരു ഗാനവും ഒറ്റത്തവണ കേട്ടാൽ മനപ്പാഠം. യു.പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത മറ്റ് പതിനൊന്ന് പേരെയും പിന്നിലാക്കി വിജയിച്ച പ്രണവ് ശങ്കറിന് ഗുരു യുട്യൂബാണ്. കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ്.എസിലെ ഈ കൊച്ചു മിടുക്കൻ മാപ്പിളപ്പാട്ട് കേട്ടതും പഠിച്ചതും എല്ലാം യുട്യൂബിൽ നിന്നാണ്. എൽ.പി വിഭാഗത്തിൽ കഴിഞ്ഞ തവണ സബ് ജില്ലയിൽ മാപ്പിളപ്പാട്ടിനും, ശാസ്ത്രീയ സംഗീതത്തിനും, ലളിതഗാനത്തിനും ഒന്നാമതായിരുന്നു. ഒ.എം കരുവാരകുണ്ടിന്റെ ചൊങ്കുറ്റസുറപുരി എന്ന മാപ്പിളപ്പാട്ട് പ്രണവിന് സെലക്ട് ചെയ്ത് നൽകിയത് എൽ.പി സ്കൂളിലെ അദ്ധ്യാപിക സിന്ധുവാണ്.