photo
മുഹമ്മദ് അമീൻ അറബിക് ക്വിസിൽ ഒന്നാം സ്ഥനം നേടിയ

ഹരിപ്പാട്: ജില്ലാ സ്കൂൾ കലോത്സവത്തിൽ അറവുകാട് എച്ച്.എസ്.എസിലെ ഒരേക്ളാസിലെ മൂന്ന് വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ യോഗ്യതനേടി.

9-ാം ക്ളാസ് വിദ്യാർത്ഥികളായ മുഹമ്മദ് അമീൻ, ഇതേ ക്ളാസിലെ ബന്ധുക്കളായ ആലിയ നൗറിൽ, റിസാന റഷീദ് എന്നിവരാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. ആസാമിലെ റേഷൻകാർഡ് വിഷയത്തിൽ ഗർഭിണിയെ ബംഗ്ളാദേശ് സ്വദേശിനിയാണെന്ന സംശയത്തിൽ മർദ്ദിക്കുന്ന രംഗം മോണോ ആക്ടിലൂടെ അവതരിപ്പിച്ചാണ് ആലിയ നൗറിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം പ്രളയ ദുരന്തം അവതരിപ്പിച്ചാണ് സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത്. 6-ാം ക്ളാസിൽ പഠിക്കുന്ന കാലം മുതൽ മോണോ ആക്ട് അവതരിപ്പിക്കുന്നുണ്ട്. അദ്ധ്യാപകരായ അബ്ലൈസ് എഴുതിയ കഥയിൽ സെഫിയ ആണ് പരിശീലനം നൽകിയത്. ആലിയ നൗറിന്റെ ബന്ധുവായ റിസാന റഷീദ് ലളിതഗാനം, അറബി ഗാനം, കന്നട കവിത എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് അമീൻ അറബിക് ക്വിസിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.