കുട്ടനാട് : പുതുക്കരി സർവ്വീസ് സഹകരണ ബാങ്കിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷം മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. കെയർ ഹോം പദ്ധതി പ്രകാരം ബാങ്ക് നിർമ്മിച്ചു നൽകിയ 3 വീടിന്റെ ഗുണഭോക്താക്കളായ പുന്നൂസ് കോര വെളിയനാട്, യശോദ തങ്കച്ചൻ വെളിയനാട്, തങ്കമണി മിത്രമഠം കോളനി എന്നിവർക്ക് താക്കോൽ കൈമാറി. സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയിൽ 25 വർഷം പൂർത്തിയാക്കിയ നെടുമുടി സഹകരണ ബാങ്ക് പ്രസിഡന്റ് എ. കെ .രാധാകൃഷ്ണൻ, നീലംപേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.മാത്യു എന്നിവരെ ആദരി സഹകരണ സംഘം ജോയിന്റ് രജിസ്ട്രർ ബി.എസ്.പ്രവീൺ ദാസ് ആദരിച്ചു. പഞ്ചായത്തംഗം തങ്കമ്മ സോമൻ, സി.വി.പുഷ്പരാജ്, കെ .പി.ജോഷി ,ആർ.ശരത് കുമാർ ,രവി സൻജീവ്, .പി.വി.ഉത്തമൻ, പി.ജെ പ്രസന്നകുമാർ ,അഗസ്റ്റിൻ ജോസഫ്, സി.കെ .ബിജു. കെ.സുബാഷ് എന്നിവർ സംസാരിച്ചു.പുതുക്കരി സഹകരണ ബാങ്ക് സെക്രട്ടറി എസ്. ബിന്ദു. സ്വാഗതവും എം.ഹേമലത നന്ദിയും പറഞ്ഞു.