ആലപ്പുഴ: പി.എസ്.സി നാളെ നടത്തുന്ന വില്ലേജ് എക്സ്റ്റെൻഷൻ ഒാഫീസർ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് അധിക സർവീസ് നടത്തും. ഉൾപ്രദേശങ്ങളായ കാട്ടൂർ,പൊള്ളേത്തൈ,മാരാരിക്കുളം,കണിച്ചുകുളങ്ങര,ആര്യാട് ബി.എഡ് സെന്റർ,മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിലേക്കും അരൂർ മുതൽ കായംകുളം വരെയും അധിക സർവീസ് നടത്തും. രാവിലെ 10 മുതൽ സ്പെഷ്യൽ സർവീസ് ആരംഭിക്കും. പരീക്ഷ സെന്ററിലേക്കുള്ള റൂട്ട് പറഞ്ഞ് കൊടുക്കാൻ പ്രത്യേക ഡെസ്കും പ്രവർത്തിക്കും.