അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിൽ രണ്ടു പശുക്കൾ ഷോക്കേറ്റ് ചത്ത സംഭവത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 9 ഓടെയാണ് പശുക്കൾ ചത്തത്. ബോർഡ് പ്രസിഡന്റ് എൻ .വാസു ,അംഗം അഡ്വ.കെ.എസ്. രവി എന്നിവരുടെ നിർദ്ദേശ പ്രകാരം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു ഗോശാലയിലെത്തി അന്വേഷണം നടത്തി. സംഭവം സംബന്ധിച്ച അടിയന്തര റിപ്പോർട്ട് ബോർഡിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഗർഭിണികളായ പശുക്കളാണ് ഷോക്കേറ്റ് ചത്തത്. ഫാനിൽ നിന്ന് ഇരുമ്പ് പൈപ്പ് വഴിയാണ് വൈദ്യുതി പ്രവഹിച്ചത്. ആകെ 62 ഗോക്കളാണ് ഇവിടെയുള്ളത് .