cl

ആലപ്പുഴ: ബൈപ്പാസിന്റെ പണികളുടെ പുരോഗതി കളക്ടർ എം.അഞ്ജന വിലയിരുത്തി. കൊമ്മാടി ഭാഗത്ത് ഗർഡറുകളുമായി ബന്ധപ്പെട്ട ജോലികൾ കളക്ടർ കണ്ടറിഞ്ഞു. രണ്ടുഗർഡറുകളുടെ പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. ബാക്കി മൂന്നെണ്ണത്തിന്റേത് പരോഗമിച്ചുവരികയാണ്. ഡിസംബർ ആദ്യം തന്നെ റെയിൽവേയ്ക്ക് ഇൻസ്‌പെക്ഷൻ നടത്താൻ കഴിയുമെന്ന് കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ പറഞ്ഞു.ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ,അസിസ്റ്റന്റ് എൻജിനിയർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.