ആലപ്പുഴ: ജീവനക്കാർക്ക് അർഹതപ്പെട്ട ഡി.എ കുടിശിക വരുത്താതെ സമയബന്ധിതമായി നൽകണമെന്നും സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഒാഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.ഫനീഫ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.വിമലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.മുഹസീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ഡോ.മനോജ് ജോൺസൺ,കെ.സി.സുബ്രഹ്മണ്യൻ,ഗോപകുമാർ,പി.എം.സുനിൽ,ടി.ഡി.രാജൻ,പി.സലീം,യു.ഉൻമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോസ് ഫിലിപ്പ്(പ്രസിഡന്റ്),സാജുപത്രോസ്,സുരേഷ്(വൈസ് പ്രസിഡന്റ്),യമുനാദേവി(സെക്രട്ടറി),അജയകുമാർ,സിയാദ്(ജോ.സെക്രട്ടറി),യു.ഉൻമേഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.