ആലപ്പുഴ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി,യു.പി,എച്ച്.എസ്,പ്ലസ് ടു,കോളേജ് വിദ്യാർത്ഥികൾക്കും പൊതുവിഭാഗങ്ങൾക്കുമായി സാഹിത്യ മത്സരങ്ങൾ ഡിസംബർ ഒന്നിന് ചേർത്തല വിശ്വഗാജിമഠം കിഴക്കേ ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ നടക്കും. പ്രസംഗം(മലയാളം,ഇംഗ്ലീഷ്),പദ്യംചൊല്ലൽ, ഉപന്യാസ രചന(മലയാളം),ശ്രീനാരായണ ക്വിസ്,ആത്മോപദേശ ശതകം ആലാപനം,ശിവശതകം ആലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. രാവിലെ 9ന് എൽ.പി വിഭാഗം (ജീവകാരുണ്യ പഞ്ചകം), യു.പി വിഭാഗം (ഈശാവാസ്യോപനിഷത്ത് തർജ്ജമ),എച്ച്.എസ് വിഭാഗം (ശിവപ്രസാദ പഞ്ചകം),പ്ലസ്ടു വിഭാഗം (ശിവസ്തവം പ്രപഞ്ച സൃഷ്ടി),കോളേജ് വിഭാഗം (സദാശിവ ദർശനം),പൊതു വിഭാഗം (ഷൺമുഖ സ്തോത്രം). എല്ലാ വിഭാഗക്കാരും ആദ്യത്തെ 5 ശ്ലോകങ്ങളാണ് ആലപി​ക്കേണ്ടത്. ഉച്ചയ്ക്ക് 12.30 ന് എച്ച്.എസ്,പ്ലസ്ടു,കോളേജ്, പൊതുവിഭാഗങ്ങൾക്ക് ഉപന്യാസ മത്സരവും ശിവശതകം ആലാപന മത്സരവും. 2 ന് പ്രസംഗമത്സരം,ആത്മോപദേശ ശതകം ആലാപന മത്സരം. മലയാള പ്രസംഗം വിഷയം: എൽ.പി.വിഭാഗം- ' മനുഷ്യൻ നന്നാവാൻ ഗുരു നിർദ്ദേശിച്ച കാര്യങ്ങൾ',യു.പി - പലമതസാരവുമേകം. ഇംഗ്ലീഷ്: എൽ.പി വിഭാഗം:Kerala Without Sree Narayana GURU,യു.പി വിഭാഗം:Guru and the concept of compassion. മറ്റ് വിഭാഗങ്ങൾക്ക് 5 മിനിട്ട് മുമ്പ് വിഷയം നൽകും. ആത്മോപദേശ ശതകം,ശിവശതകം ആലാപന മത്സരങ്ങളിൽ പ്രായഭേദമില്ലാതെ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ മത്സര ദിവസം രാവിലെ ഹാജരാകണം. സ്വാമി അസ്പർശാനന്ദ : 6282705982, ആർ.രമണൻ: 8547596297, വി.വി.ശിവപ്രസാദ്: 9447520495.