പൂച്ചാക്കൽ : ഷാഫി പറമ്പിൽ എം .എൽ.എ യെയും കെ.എസ്.യു നേതാക്കളെയും പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂച്ചാക്കലിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, എൻ.എം. ഷിഹാബ്, എസ്.സതീഷ്, വി.ബിജുലാൽ, റഫീഖ്, കെ. എം.അഷ്‌റഫ് , ഉണ്ണികൃഷ്ണൻ, രതീഷ് ,അൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി.