ചേർത്തല : ആർ.എസ്.പി ലെനിനിസ്റ്റ് രാഷ്ട്രീയ പ്രചരണവാഹന ജാഥ 25,26 തീയതികളിൽ പര്യടനം നടത്തും.25ന് രാവിലെ 10ന് ചെങ്ങന്നൂർ സ്വകാര്യ ബസ്റ്റാൻഡിന് സമീപം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.എം.അനന്തൻപിള്ള അദ്ധ്യക്ഷത വഹിക്കും.26ന് വൈകിട്ട് 6ന് ചേർത്തല ടൗണിൽ ജാഥ സമാപിക്കും.സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.ബലദേവ് ഉദ്ഘാടനം ചെയ്യും.വി.എ.രാജു അദ്ധ്യക്ഷത വഹിക്കും.ചുങ്കം നിസാം മുഖ്യപ്രഭാഷണം നടത്തും.ജില്ലാ സെക്രട്ടറി വയലാർ സുരേന്ദ്രനാണ് ജാഥാ ക്യാപ്റ്റൻ.സാജു കുന്നത്ത്,എസ്.എ.റഹിം എന്നിവർ വൈസ് ക്യാപ്റ്റൻമാരുമാണ്.