james-parappally

എടത്വ: മഹാജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി സ്ഥാപക ഡയറക്ടറുമായ മോൺ. ജയിംസ് പറപ്പള്ളി (85) നിര്യാതനായി. സംസ്‌കാരശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരൻ പി.സി. തോമസിന്റെ വീട്ടിൽ ആരംഭിക്കും. രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം ഉത്ഥാന ചാപ്പലിൽ സംസ്കാരം നടക്കും.
1934 ജൂലൈ ഒൻപതിന് ജനിച്ച മോൺ. ജയിംസ് പറപ്പള്ളി 1959 മാർച്ച് 13 ന് കാവുകാട്ട് പിതാവിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. സ്വന്തം ഇടവകയായ എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ അസി. വികാരിയായി സേവനം ആരംഭിച്ചു. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ആയിരുന്ന മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായും 13 വർഷത്തോളം ചങ്ങനാശ്ശേരി എസ്ബി കോളേജ് പ്രൊഫസറായും അമല ഹോസ്റ്റൽ ചാപ്‌ളയിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സഹോദരങ്ങൾ. സിസ്റ്റർ മർസലീൻ (ആരാധനാമഠം എടത്വ), പി.സി. തോമസ്, പരേതരായ മേരിക്കുട്ടി , പി.സി. ഫിലിപ്പ് , ത്രേസ്യാമ്മ വലിയകളം.