ഹരിപ്പാട്: വീണവായനയിൽ വിസ്മയം തീർത്ത് അദ്ധ്യാപിക ദമ്പതികളുടെ മകൾ നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർതിനിയായ ഹർഷയാണ് തുടർച്ചയായ മൂന്നാം തവണയും ഒന്നാമതെത്തിയത്. അന്തപുരം കൊട്ടാരത്തിലെ മായ വർമ്മയാണ് ഹർഷയുടെ ഗുരു. ഹൈസ്കൂൾ വിഭാഗത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഒന്നാം സ്ഥാനം വർഷയ്ക്കായിരുന്നു. മൃദംഗ വിദ്വാൻ എരിക്കാവ് സുനിലിന്റെ സഹോദരി പുത്രിയാണ്. നന്തപുരം കെ.കെ.കെ.വി.എം എച്ച്.എസിലെ ഹെഡ്മാസ്റ്റർ സുഭാഷിന്റെയും അദ്ധ്യാപിക സുജയുടെയും മകളാണ്.