കായംകുളം : പൊതുമേഖലാ സ്ഥാപനങ്ങൾ
സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ജില്ലാ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ 500 പേരെ പങ്കെടുപ്പിക്കാൻ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, എ.ത്രിവിക്രമൻതമ്പി, എൻ.രവി, കറ്റാനം ഷാജി, ഇ.സമീർ, വേലഞ്ചിറ സുകുമാരൻ, യു.മുഹമ്മദ്, കെ.പുഷ്പദാസ്, ശിവപ്രിയൻ, എസ് അബ്ദുൾ നാസർ, ചിറപ്പുറത്ത് മുരളി തുടങ്ങിയവർ സംസാരിച്ചു.