കായംകുളം: സർവീസ് ചികിത്സാ പദ്ധതി ഉടൻ നടപ്പാലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് മങ്ങാട്ട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.മോഹനൻ പിളള അദ്ധ്യക്ഷത വഹിച്ചു. സി.വി.ഗോപി, ആർ.കുമാരദാസ്, ബി.പ്രസന്നകുമാർ, സി.വിജയൻ, എം.ഗോപാലകൃഷ്ണ കാരണവർ, പ്രഫ. എ.മുഹമ്മദ് ഷെരീഫ്, എം.ഡി.ശാമുവൽ, ഡി.ബാബു, മോഹനാമ്മാൾ, ജോർജ്ജുകുട്ടി വർഗീസ്, എം.ചന്ദ്രബാബു, സി.മോനച്ചൻ, എം.അബ്ദുൾ ഹഖ്, സുശീലാ വിശ്വംഭരൻ, ഹമീദ് ഐക്കര തുടങ്ങിയവർ സംസാരിച്ചു.