കായംകുളം:വാളയാർ ദളിത് പെൺകുട്ടികളെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പുനരന്വേഷിക്കണമെന്നും അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സാംബവ മഹാസഭ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ.സഹദേവൻ അധ്യക്ഷത വഹിച്ചു. സോമൻ പാമ്പായിക്കോട്, വി.എം.സന്തോഷ്, സുനിൽ കായംകുളം, സജിചെറുവക്കൽ, കെ.സി.കുമാരൻ, ദിവാകരൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.