ഹരിപ്പാട്: മണ്ണാറശാല യു.പി സ്കൂളിലെ വേദിയിൽ നടന്ന സംഘനൃത്തം കളർഫുള്ളായി. രാവിലെ മുതൽ കാണികളാൽ സമൃദ്ധമായിരുന്നു സദസ്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 33 ടീമുകളാണ് മത്സരിച്ചത്. മത്സരം പുരോഗമിക്കുന്തോറും കാണികളുടെ എണ്ണവും വർദ്ധിച്ചു. ആളെണ്ണം കൂടിയതോടെ അധികമായി കസേരകൾ എത്തിക്കേണ്ടിവന്നു. വൈകിട്ടോടെ എത്തിയ കനത്ത മഴയ്ക്കും കാണികളെ അകറ്റാനായില്ല. വാശിയേറിയ പോരാട്ടമാണ് സംഘനൃത്തത്തിൽ നടന്നത്.