കായംകുളം: കൊലക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഞ്ചാവ്, മീറ്റർ പലിശ മാഫിയാ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. അത്തരക്കാരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും സി.പി.എം ഒരിക്കലും സ്വീകരിക്കാറില്ല. ഈ വിഷയത്തില്‍ പാർട്ടിയെ അനാവശ്യമായി വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്നും സി.പി.എം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു.