കായംകുളം: കുട്ടികളെ സംഘടിപ്പിച്ച് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ ബാലപീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കണമന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു ആവശ്യപ്പെട്ടു. ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എ.വെങ്കിടേഷ്, കൃഷ്ണകുമാർ രാംദാസ്, കെ.മുരളീധരൻ, സുനിതരാജു, ഷീജ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.