ആലപ്പുഴ: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ കേന്ദ്ര വിരുദ്ധ മഹാ പ്രക്ഷോഭം ഇന്ന് നടക്കും. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് ഇരുമ്പ് പാലത്തിന് സമീപം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ രാവിലെ 10.30ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അറിയിച്ചു. ജില്ലയിലെ 18 ബ്ലോക്കുകളിൽ നിന്നുള്ള പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും.