ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള എ.ജി.യുടെ റിപ്പോർട്ട് പൂഴ്ത്തിയവർക്കെതിരെ നടപടി വേണമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു ആവശ്യപ്പെട്ടു. കരാറുകാരനെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയുള്ളപ്പോഴാണ് സർക്കാർ കരാറുകാരന് സഹായകമായ നിലപാട് എടുത്തത് ഉന്നതമായ രാഷ്ട്രീയ ബന്ധമുള്ളതു കൊണ്ടാണെന്ന് സംശയിക്കണം.