ആലപ്പുഴ: കയർ കേരളയുടെ ഭാഗമായുള്ള കയർപിരി മത്സരം നാളെ വൈകിട്ട് 3 ന് ബീച്ചിൽ യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യാതിഥിയാകും.

യന്ത്രസംവിധാനങ്ങൾ വരുന്നതിനു മുൻപ് പായ വിരിച്ച് നിലത്തിരുന്നാണ് പരമ്പരാഗത തൊഴിലാളികൾ കൈകൊണ്ട് കയർ പിരിച്ചിരുന്നത്. പരമ്പരാഗത രീതിയിലുള്ള കൈപ്പിരി എങ്ങനെയാണെന്ന് പുതുതലമുറയ്ക്കും കയർ വ്യവസായമേഖലയ്ക്ക് പുറത്തുള്ളവർക്കും കാണാനും മനസിലാക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്