kuttiyiruppe-samaram

ആലപ്പുഴ: ആര്യാട് പള്ളിമുക്ക് -ആസ്പിൻവാൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആര്യാട് കിഴക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കുഴിയിലിരുപ്പ്‌സമരം നടത്തി. പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ.അംജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറിമാരായ ആർ.ജയചന്ദ്രൻ, സജിൽ ഷരീഫ്, രാഹുൽ കൃഷ്ണൻ,തായിഫുദ്ദീൻ എൻ.തൗഫഖ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റെ് ന്യൂഹ്മാൻകുട്ടി, ബ്ലോക് ജനറൽ സെക്രട്ടറിമാരായ സിനാനുദ്ദീൻ മൂരിക്കുളം, ബിനു ജേക്കബ്, അഡ്വ. എസ്.ഗോപകുമാർ, അജികുമാർ ചിറ്റേഴം, എ.ഡി.തോമസ്, എസ്.ശൃംജിത്ത്, എസ്.ഷഫീക്ക്, ശരത് ബാബു, ഷാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.