 സ്റ്റോക്ക് പരിശോധിച്ചത് ആയുർവേദ ഡി.എം.ഒ

ഹരിപ്പാട്: ജീവനക്കാരി ആത്മഹത്യ ചെയ്തതോടെ വിവാദത്തിലായ കാർത്തികപ്പള്ളി ഗവ. ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഡി.എം.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, മരുന്ന് സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തി.

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വാങ്ങിയ നാലു ലക്ഷം രൂപയുടെ മരുന്നുകളാണ് രേഖകൾ പ്രകാരം ആശുപത്രിയിൽ എത്തിച്ചത്. ഈ സ്റ്റോക്കിലെ പകുതിയോളം മരുന്നുകളുടെ സ്ഥാനത്ത് കാലിക്കുപ്പികളും പച്ച വെള്ളം നിറച്ച കുപ്പികളുമാണ് കണ്ടെത്തിയത്. എന്നാൽ ഇതേപ്പറ്റി പ്രതികരിക്കാൻ ഡി.എം.ഒ തയ്യാറായില്ല.

ജീവനൊടുക്കിയ ജീവനക്കാരി അരുണയുടെ ബന്ധുക്കളുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ കായംകുളം ഡിവൈ.എസ്.പി ശേഖരിച്ചു. അരുണയെ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യുന്നതിന്റെ കൂടുതൽ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.