മാവേലിക്കര: സി.ബി.എസ്.ഇ ജില്ലാ സഹോദയ സ്കൂൾ കലോത്സവം ഇന്ന് മാവേലിക്കര ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ തമ്പാൻ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് സി.രാജൻ ബാബു അദ്ധ്യക്ഷനാവും. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തും. ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾ മാനേജർ ഡോ.പി.സതീഷ് ബാബു, സഹോദയ വൈസ് പ്രസിഡന്റ് നൗഷാദ്.എ എന്നിവർ കലോത്സവ സന്ദേശം നൽകും.സ്കൂൾ പ്രിൻസിപ്പൽ വനജ.എസ് സ്വാഗതവും അക്കാഡമിക് കോർഡിനേറ്റർ ഷീന.പി ജോൺ നന്ദിയും പറയും.
എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 61 സ്കൂളുകളിൽ നിന്നും മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കും. നാടോടി നൃത്തം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, വാദ്യോപകരണ സംഗീതം, അറബിക് ,സംസ്കൃത പാരായണം, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങൾ വിവിധ വേദികളിലായി നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും 30ന് ആലപ്പുഴ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.