മാവേലിക്കര- ചെട്ടികുളങ്ങര സേവാശ്രമത്തിൽ ധർമ്മാനന്ദ ഗുരുവിന്റെ 25ാമത് ദിവ്യസമാധി രജത ജൂബിലി ആഘോഷം ഇന്ന് നടക്കും. രാവിലെ 6 മുതൽ ഹവനം, പ്രാർത്ഥനാ യജ്ഞം, 9ന് സമൂഹപ്രാർത്ഥന, 10ന് കഞ്ഞിവീഴ്ത്തൽ, 11ന് അനുസ്മരണ സമ്മേളനം, 3ന് വസ്ത്രദാനം, വൈകിട്ട് 5ന് ദീപാരാധന, 9ന് ദിവ്യസമാധി പ്രാർത്ഥനയും വിശേഷാൽ പൂജയും നടക്കും.
അനുസ്മരണ സമ്മേളനം സേവാശ്രമ മഠാധിപതി ഗുരു ജ്ഞാനാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. സേവാസമിതി പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനാവും. സാഹിത്യകാരൻ ആലുവ സുദർശനൻ മുഖ്യപ്രഭാഷണം നടത്തും. സുജാത സരോജം ദിവ്യസമാധി സന്ദേശവും ചെപ്പള്ളിൽ ലേഖാബാബു ഗുരുപൂജയും എൻ.ശശീന്ദ്രൻ ധർമ്മാനന്ദ സ്മൃതിയും നിർവ്വഹിക്കും. സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ ശിവരാജ് സംസാരിക്കും. ഗുരു ജ്ഞാനാനന്ദ സ്വാമി വസ്ത്രദാനം നിർവ്വഹിക്കും. യോഗത്തിൽ സേവാസമിതി വൈസ് പ്രസിഡന്റ് പ്രേമാനന്ദൻ സ്വാഗതവും സേവാസമിതി ഓഡിറ്റർ പ്രസന്ന ചന്ദ്രൻ നന്ദിയും പറയും. ദിവ്യസമാധിയുടെ ഭാഗമായി നടന്നുവരുന്ന ജ്ഞാനസാധനായജ്ഞം 11ന് സമാപിക്കും. 9446963054.