മാവേലിക്കര- ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള ചെന്നിത്തല, ചെട്ടികുളങ്ങര, മാന്നാർ, തെക്കേക്കര, തഴക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ എസ്.സി, എസ്.റ്റി, ബി.പി.എൽ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ വ്യക്തിഗത ആസ്തി സ്യഷ്ടിക്കുന്നതിന്റെ ഭാഗമായി പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് തുടങ്ങിയവയും എ.പി.എൽ വിഭാഗത്തിന് കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവയും നിർമ്മിച്ച് നൽകും. ആവശ്യമുളള ഗുണഭോക്താക്കൾ അതാത് ഗ്രാമപഞ്ചായത്തിലെ രജിസ്‌ട്രേഷൻ ഓഫീസർക്കോ സെക്രട്ടറിക്കോ അപേക്ഷ നൽകണം.