a

മാവേലിക്കര : ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കുന്ന മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.കെ രാജീവ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ആർ.രാജേഷ് കുമാർ, ട്രഷറർ പി.രാജേഷ്, എം.മനോജ് കുമാർ, പി.കെ റജി കുമാർ, കരനാഥൻമാർ എന്നിവർ പങ്കെടുത്തു.