സ്കൂളുകളിലെ കരുത്തർ നങ്ങ്യാർകുളങ്ങര ബഥനിയും മാന്നാർ നായർ സമാജവും
ഹരിപ്പാട്: റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 288 പോയിന്റോടെ കായംകുളം ഉപജില്ലയും ഹയർസെക്കൻഡറിയിൽ 332 പോയിന്റോടെ ചെങ്ങന്നൂരും ജേതാക്കളായി. നങ്ങ്യാർകുളങ്ങര ബഥനി ബാലികാ മഠം ജി. എച്ച്.എസ്.എസ് 87 പോയിന്റുമായി ഹൈസ്കൂൾ വിഭാഗത്തിലും മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്‌കൂൾ 216 പോയിന്റുമായി ഹയർസെക്കൻഡറി വിഭാഗത്തിലും സ്കൂളുകളിലെ കരുത്തരായി. 15-ാം തവണയാണ് മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്‌കൂൾ ജില്ലാതലത്തിൽ മുന്നിലെത്തുന്നത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ മാവേലിക്കരയും (269), ആലപ്പുഴയും (264) ആണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഹയർസെക്കൻഡറിയിൽ 313 പോയിന്റു നേടിയ ചേർത്തലയാണ് രണ്ടാമത്. 306 പോയിന്റുമായി കായംകളും ഉപജില്ല മൂന്നാമതെത്തി.
മറ്റു വിഭാഗങ്ങളിലെ ഫലങ്ങൾ യു.പി ജനറൽ വിഭാഗം: ആലപ്പഴ- 140, കായംകുളം- 134, ഹരിപ്പാട്- 130 അറബിക് യു.പി: അമ്പലപ്പുഴ-65, കായംകുളം- 61,ആലപ്പുഴ, തുറവൂർ- 59
................................
മറ്റു ജേതാക്കൾ
യു.പി വിഭാഗം: നങ്ങ്യാർകുളങ്ങര ബഥനി ബാലികാ മഠം ജി. എച്ച്.എസ്.എസ് (46).
സംസ്‌കൃത കലോത്സവം യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ രണ്ട് വീതം നാല് ഇനങ്ങളുടെ ഫലപ്രഖ്യാപാനം ബാക്കി നിൽക്കേ
യു.പിയിൽ ഹരിപ്പാട് 76ഉം ആലപ്പുഴ 68ഉം മാവേലിക്കര, കായംകുളം 57 വീതവും പോയിന്റുകൾ നേടി. എച്ച്.എസ് വിഭാഗത്തിൽ തുറവൂർ- 76, മാവേലിക്കര-75, ഹരിപ്പാട്- 73 എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
യു.പി വിഭാഗം സംസ്കൃത കലോത്സവത്തിൽ 71 പോയിന്റു നേടി മണ്ണാറശാല സ്കൂൾ ആധിപത്യം നിലനിറുത്തി. എച്ച്.എസ് വിഭാഗത്തിൽ ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസ് 68 പോയിന്റു നേടി ഒന്നാമതെത്തി.