q

മാവേലിക്കര : മാവേലിക്കര സർക്കിൾ സഹകരണ യൂണിറ്റിന്റെയും കറ്റാനം സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക്തല സമാപന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. കറ്റാനം സർവീസ് സഹകരണ സംഘം പ്രസിഡന്റ് കല്ലൂർ മനോജ് കുമാർ അധ്യക്ഷനായി. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച വീടിന്റെ താക്കോൽദാനം മാവേലിക്കര അസിസ്റ്റൻറ് രജിസ്റ്റാർ ജനറൽ കെ. ഉണ്ണികൃഷ്ണപിള്ള നിർവ്വഹിച്ചു. സെമിനാർ വിഷയാവതരണം മാത്യു വേളങ്ങാടനും മത്സര വിജയികൾക്കുള്ള സമ്മാനദാനം ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ.വി. വാസുദേവനും നിർവഹിച്ചു. കുഞ്ഞുമോൾ റെജി, ഗോപൻഭരണിക്കാവ്, അന്നമ്മ വർഗ്ഗീസ്, എം.പ്രസന്നൻ, എസ്.നന്ദകുമാർ, ആർ.ഗംഗാധരൻ, ഗോപാലകൃഷ്ണപിള്ള, എ.മുരളി, പ്രീതി തോമസ്, ജോർജ് കുട്ടി, രാജൻ മാത്യു, വിജയൻ പിള്ള, ആനി അലക്സാണ്ടർ, സുബൈദ ബഷീർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എസ്.വേണുഗോപാലൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.