ഹരിപ്പാട്: സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ 76 പോയിന്റോടെ മണ്ണാറശാല യു.പി സ്കൂൾ ഓവറോൾ കിരീടം നിലനിറുത്തി. തുടർച്ചയായ പത്താം തവണയാണ് സ്കൂളിന് ഓവറോൾ കിരീടം ലഭിക്കുന്നത്.
മത്സരിച്ച 16 ഇനങ്ങളിൽ 5 എണ്ണത്തിൽ ഒന്നാം സ്ഥാനവും മൂന്നെണ്ണത്തിൽ രണ്ടാം സ്ഥാനവും ഒരെണ്ണത്തിൽ മൂന്നാം സ്ഥാനവും 14 എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടി. കഥാരചന, സമസ്യാപൂരണം, പ്രശ്നോത്തരി, സംഘഗാനം, വന്ദേമാതരം എന്നിവയിൽ സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ഹെഡ്മാസ്റ്റർ എസ്.നാഗദാസ്, അദ്ധ്യാപിക വിദ്യ കാരിക്കമഠം എന്നിവരുടെ നേതൃത്വത്തിലാണ് അഭിമാനാർഹമായ നേട്ടം നിലനിറുത്താനായത്.